< Back
Entertainment
സിനിമയിലെ സഭ്യമല്ലാത്ത സംഭാഷണങ്ങളെ മഹത്വവത്കരിക്കുന്നതിനെയാണ് എതിര്‍ത്തത്; കസബ വിവാദത്തെ കുറിച്ച് വീണ്ടും പാര്‍വതി
Entertainment

സിനിമയിലെ സഭ്യമല്ലാത്ത സംഭാഷണങ്ങളെ മഹത്വവത്കരിക്കുന്നതിനെയാണ് എതിര്‍ത്തത്; കസബ വിവാദത്തെ കുറിച്ച് വീണ്ടും പാര്‍വതി

Web Desk
|
2 Jan 2019 11:16 AM IST

അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി.

കസബ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് പാര്‍വതി. പാര്‍വതിയുടെ വിമര്‍ശനം ഏറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. വീണ്ടും കസബ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന്റെ പംക്തിയിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവത്കരിക്കുന്നത് ശരിയല്ല എന്നാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് പാര്‍വതി പറയുന്നു.

അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി. 2018ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല.

സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാകുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞത്. പാര്‍വതി വ്യക്തമാക്കി.

ये भी पà¥�ें- ടൊവീനോ, ആസിഫ് അലി, പാര്‍വതി; ‘ഉയരെ’ മോഷന്‍ പോസ്റ്റര്‍ കാണാം

ये भी पà¥�ें- ശബരിമലയില്‍ പോവാന്‍ ആഗ്രഹമുള്ള എല്ലാ സ്ത്രീകളും പോവണം; സുപ്രീം കോടതി വിധിക്കൊപ്പമെന്നും നടി പാര്‍വതി

ये भी पà¥�ें- പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, എല്ലാം പുറത്തുവരും; നിശബ്ദയാകില്ലെന്ന് പാര്‍വതി

Related Tags :
Similar Posts