< Back
Entertainment

Entertainment
ഹര്‍ത്താലിനെതിരെ പരോക്ഷ വിമര്‍ശനം; സലിം കുമാറിനെ പിന്തുണച്ച് ട്രോളന്മാര്‍
|3 Jan 2019 1:51 PM IST
പോസ്റ്റിന് താഴെ സലിം കുമാറിന് പിന്തുണയുമായി ഒരുപാട് കമന്‍റുകളാണ് വന്നിരിക്കുന്നത്. കൂടുതലും നര്‍മ്മത്തില്‍ ചാലിച്ച സര്‍ക്കാസ്റ്റിക്കല്‍ മറുപടികളാണ് .
യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ സംഘ്പരിവാര്‍ പിന്തുണയോടെ നടക്കുന്ന സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ സലിം കുമാര്‍. ‘ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുരരാജയുടെ ലൊക്കേഷനിലേക്ക്,’ എന്ന തലക്കെട്ടോടെ സ്കൂട്ടറിന് മുകളില്‍ സുഹൃത്തുമൊത്ത് ഇരിക്കുന്ന ഫോട്ടോയും സലിം കുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലിയോടെയാണ് സലിം കുമാര്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്.. 😁
Posted by Salim Kumar on Wednesday, January 2, 2019
പോസ്റ്റിന് താഴെ സലിം കുമാറിന് പിന്തുണയുമായി ഒരുപാട് കമന്‍റുകളാണ് വന്നിരിക്കുന്നത്. കൂടുതലും നര്‍മ്മത്തില്‍ ചാലിച്ച സര്‍ക്കാസ്റ്റിക്കല്‍ മറുപടികളാണ് .
