< Back
Entertainment

Entertainment
ഗോൾഡൻ ഗ്ലോബ്; മികച്ച ചിത്രം ബൊഹേമിയൻ റാപ്സൊഡി
|7 Jan 2019 11:25 AM IST
മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ഗ്രീൻ ബുക്ക് മികച്ച ചിത്രമായി.
എഴുപത്തി ആറാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബൊഹേമിയൻ റാപ്സൊഡി നേടി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ഗ്രീൻ ബുക്ക് മികച്ച ചിത്രമായി. ബൊഹേമിയൻ റാപ്സൊഡി എന്ന ചിത്രത്തിലൂടെ ഡ്രാമ വിഭാഗത്തിൽ റാമി മാലെക് മികച്ച നടനായി. വൈസ് എന്ന ചിത്രത്തിലൂടെ മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ മികച്ച നടനായി. ഡ്രാമ വിഭാഗത്തിൽ ഗ്ലെൻ ക്ലോസും കോമഡി വിഭാഗത്തിൽ ഒലീവിയ കോൾമാനും നടിമാരായി.