< Back
Entertainment
പതിവ് തെറ്റിയില്ല, പേട്ടയും ‘റിലീസ്’ ചെയ്ത് തമിഴ് റോക്കേഴ്സ്
Entertainment

പതിവ് തെറ്റിയില്ല, പേട്ടയും ‘റിലീസ്’ ചെയ്ത് തമിഴ് റോക്കേഴ്സ്

Web Desk
|
10 Jan 2019 5:22 PM IST

പുത്തൻ സിനിമകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയ സെെറ്റാണ് തമിഴ് റോക്കേഴ്സ്

ആരാധകരെ ഹരം കൊള്ളിച്ചു കൊണ്ട് റിലീസിനെത്തിയ രജനികാന്ത് ചിത്രം പേട്ട ഇന്റർനെറ്റിൽ. ഇന്ന് റിലീസ് ചെയ്ത പടം മണിക്കൂറുകൾക്കകമാണ് നെറ്റിൽ എത്തിയത്. കുപ്രസിദ്ധ സെെറ്റായ ‘തമിഴ് റോക്കേഴ്സി’ന്റെ പേജിലാണ് എച്ച്.ഡി പ്രിന്റോടെ ചിത്രം പ്രചരിക്കുന്നത്. പേട്ടക്ക് പുറമെ, അജിത്തിന്റെ വിശ്വാസവും ചോർന്നതായി റിപ്പോർട്ടുകളുണ്ട്.

പുത്തൻ സിനിമകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയ സെെറ്റാണ് തമിഴ് റോക്കേഴ്സ്. സിനിമാ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരം വ്യാജന്മാർക്ക് വിലങ്ങിടുമെന്ന് നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അദ്ധ്യക്ഷനുമായ വിശാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശാലിന്റെ ചിത്രമായ ‘തുപ്പറിവാളൻ’ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചാണ് ഹാക്കർമാർ ഇതിന് മറുപടി കൊടുത്തത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനിക്ക് പുറമെ, നവാസുദ്ദീൻ സിദ്ദീഖി, വിജയ് സേതുപതി, തൃഷ, സിമ്രാന്‍ തുടങ്ങി വമ്പന്‍ താര നിര തന്നെയാണ് പേട്ടയില്‍ അണിനിരക്കുന്നത്.

Similar Posts