< Back
Entertainment
മണിരത്നം ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ ബച്ചനും ഐശ്വര്യയും 
Entertainment

മണിരത്നം ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ ബച്ചനും ഐശ്വര്യയും 

Web Desk
|
11 Jan 2019 5:50 PM IST

പതിനൊന്ന് വർഷത്തെ ഇടവേളക്ക് ശേഷം അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഒന്നിക്കുന്ന ചിത്രം വരുന്നു. വിഖ്യാത സംവിധായകനായ മണിരത്നം ചിത്രത്തിലുടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

പുരാതനമായ ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജരാജ ചോളൻ ഒന്നാമന്റെ കഥ പറയുന്ന ചിത്രമാണ് മണിരത്നത്തിൽ‌ നിന്നും പുറത്തിറങ്ങാനുള്ളത്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന കൃതിയെ ആസ്പതമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമക്കായി മണിരത്നം ഏഴു വർഷത്തെ തയ്യാറെടുപ്പ് നടത്തിയതായാണ് റിപ്പോർട്ടുകൾ. 2008ൽ പുറത്തിറങ്ങിയ സർക്കാർ രാജ് ആണ് ബച്ചനും, ഐശ്വര്യയും ഒരുമിച്ച അവസാന ചിത്രം.

Similar Posts