< Back
Entertainment
‘കോഫി’യില്‍ അടിതെറ്റി രണ്‍വീറും; വിവാദമായി പത്ത് വര്‍ഷം മുമ്പത്തെ ചാറ്റ് ഷോ
Entertainment

‘കോഫി’യില്‍ അടിതെറ്റി രണ്‍വീറും; വിവാദമായി പത്ത് വര്‍ഷം മുമ്പത്തെ ചാറ്റ് ഷോ

Web Desk
|
11 Jan 2019 8:29 PM IST

രണ്‍വീറിന്റെ വില കുറഞ്ഞ ഇത്തരം വാക്കുകളെ കയ്യടിച്ചും ചിരിച്ചും പ്രോത്സാഹിപ്പിച്ചതിന് കരണ്‍ ജോഹറിനെതിരെയും അമര്‍ഷമുയര്‍ന്നു

‘കോഫി വിത്ത് കരൺ’ എന്ന ചാറ്റ് ഷോക്കിടെ വിവാദ പരാമർശങ്ങൾ നടത്തി പുലിവാൽ പിടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക്ക് പാണ്ഡെക്കും രാഹുലിനും വഴിയേ രൺവിർ സിംഗും. വർഷങ്ങൾക്കു മുമ്പ് കരണ്‍ ജോഹറുമൊപ്പം നടന്ന പരിപാടിയിലെ ലെെംഗികപരമായ പരാമർശങ്ങളാണ് പുതിയ സാഹചര്യത്തിൽ രൺവിറിനെ തിരിഞ്ഞുകൊത്തുന്നത്.

പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ആദ്യ ചിത്രമായ ‘ബാന്‍ഡ് ബജാ ഭാരത്’ റിലീസ് ചെയ്ത പശ്ചാത്തലത്തില്‍, സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ എത്തിയപ്പോഴാണ് രണ്‍വീര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അന്ന് രണ്‍വീറിനൊപ്പം അഥിതിയായി എത്തിയ അനുഷ്ക ശര്‍‌മ്മയേയും, നടി കരീന കപൂറിനെയും കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു രണ്‍വീര്‍. അന്നത്തെ രണ്‍വീറിന്റെ വാക്കുകള്‍ കടുത്ത സ്ത്രീവിരുദ്ധമായി പോയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലടക്കം കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ താരത്തിനെതിരെ ഉയരുന്നത്. രണ്‍വീറിന്റെ വില കുറഞ്ഞ ഇത്തരം വാക്കുകളെ എതിര്‍ക്കുന്നതിന് പകരം, കയ്യടിച്ചും ചിരിച്ചും പ്രോത്സാഹിപ്പിച്ചതിന് കരണ്‍ ജോഹറിനെതിരെയും അമര്‍ഷമുയര്‍ന്നു.

പരിപാടിക്കിടെ അനുഷ്ക്കയോട് ലെെംഗിക പരാമര്‍ശം നടത്തിയതിന് പിറകെ, തന്നോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്നും പറഞ്ഞ് രണ്‍വീറിനോട് താരം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും, കരണ്‍ ജോഹര്‍ ഒരു ചിരി പാസാക്കുകയാണ് അന്നേരം ചെയ്തത്. രാഹുലിനും ഹാര്‍ദിക്കിനും ഒപ്പമുള്ള ചാറ്റ് ഷോ വലിയ വിവാദമാവുകയും, ഇരുവരെയും ടീമില്‍ നിന്നു തന്നെ പുറത്താക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്, സമാന രീതിയിലുള്ള രണ്‍വീറിന്റെ പരിപാടിയും ചര്‍ച്ചയായിരിക്കുന്നത്.

Similar Posts