< Back
Entertainment
മരക്കാറില്‍ വേഷമിട്ട് സംവിധായകന്‍ ഫാസിലും; നന്ദി അറിയിച്ച് പ്രിയദര്‍ശന്‍
Entertainment

മരക്കാറില്‍ വേഷമിട്ട് സംവിധായകന്‍ ഫാസിലും; നന്ദി അറിയിച്ച് പ്രിയദര്‍ശന്‍

Web Desk
|
11 Jan 2019 10:08 PM IST

ചിത്രത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ള പോസ്റ്ററുകളെല്ലാം ഇതിനോടകം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങാനിരിക്കുന്ന ചരിത്ര സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ വേഷമിട്ട് സംവിധായകന്‍ ഫാസിലും. ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇതു സംബന്ധിച്ച വാര്‍ത്തയും, ചിത്രവും ആരാധകരുമായി പങ്കുവെച്ചത്. തന്റെ ചിത്രത്തിന്റെ ഭാഗമായതിന് നന്ദി അറിയിച്ചു കൊണ്ടാണ് പ്രിയദര്‍ശന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഒപ്പ’ത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ള പോസ്റ്ററുകളെല്ലാം ഇതിനോടകം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറായി വരുന്ന ചിത്രത്തില്‍ മഞ്ജു വാരിയര്‍, മധു, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Similar Posts