< Back
Entertainment
നൃത്തമാടി പ്രണവും കല്യാണിയും; മരയ്ക്കാറിലെ ചിത്രങ്ങള്‍ വൈറല്‍
Entertainment

നൃത്തമാടി പ്രണവും കല്യാണിയും; മരയ്ക്കാറിലെ ചിത്രങ്ങള്‍ വൈറല്‍

ഡോ.പി.കെ യാസർ അറഫാത്ത്
|
11 Jan 2019 12:32 PM IST

പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് ലാലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാറായി എത്തുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് ലാലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യരുടെ ചെറുപ്പകാലം കല്യാണി പ്രിയദര്‍ശനും ആയിരിക്കുമെന്നും സൂചനകളുണ്ട്. സിനിമയില്‍ പ്രണവും കല്യാണിയും നൃത്തമാടുന്ന രംഗങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, മധു, മുകേഷ്,നെടുമുടി വേണു, സുഹാസിനി, സിദ്ധിഖ്, ഹരീഷ് പേരടി, കീര്‍ത്തി സുരേഷ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയ വന്‍താര നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി.കുരുവിള, റോയ് സി.ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഇമ്മനാണ് സംഗീതം.

Similar Posts