< Back
Entertainment
കാളിദാസ് ജയറാമിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ടീസര്‍ കാണാം 
Entertainment

കാളിദാസ് ജയറാമിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ടീസര്‍ കാണാം 

Jawad Hussain
|
11 Jan 2019 7:27 PM IST

മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണിത്

പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകനാവുന്ന പുതിയ ചിതത്തിന്റെ ടീസര്‍ പുറത്ത്. ജിത്തു ജോസഫാണ് കാളിദാസിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസ് ഉം വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ & മിസ് റൌഡി. മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണിത്.

കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ, സായികുമാർ, വിജയരാഘവൻ, തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയുന്നു. നവാഗതനായ അരുൺ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

സെൻട്രൽ പിക്ചേഴ്‍സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22ന് ചിത്രം തീയേറ്ററുകളിൽ എത്തും.

Similar Posts