< Back
Entertainment
“എന്‍റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരുന്നു”; രജനീകാന്തിന്‍റെ 10 ഇയര്‍ ചലഞ്ചുമായി മകള്‍
Entertainment

“എന്‍റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരുന്നു”; രജനീകാന്തിന്‍റെ 10 ഇയര്‍ ചലഞ്ചുമായി മകള്‍

Web Desk
|
22 Jan 2019 10:13 AM IST

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനായി മകള്‍ സൌന്ദര്യ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ 10 ഇയര്‍ ചലഞ്ച് വൈറലാവുകയാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചലഞ്ചിന്‍റെ ഭാഗമാവുന്നുണ്ട്.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനായി മകള്‍ സൌന്ദര്യ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. "ഓരോ വര്‍ഷം കഴിയുന്തോറും എന്‍റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരികയാണ്", രജനീകാന്തിന്‍റെ മൂന്ന് ഫോട്ടോകള്‍ പങ്കുവെച്ച് സൌന്ദര്യ ട്വീറ്റ് ചെയ്തു. ബാഷ, കബാലി, പേട്ട എന്നീ സിനിമകളിലെ ഫോട്ടോകളാണ് സൌന്ദര്യ പോസ്റ്റ് ചെയ്തത്.

പേട്ട പ്രേക്ഷകര്‍ ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണ് രജനീകാന്ത്. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമായതില്‍ സന്തോഷമുണ്ടെന്നും അതിന്‍റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ കാര്‍ത്തിക സുബ്ബരാജിനാണെന്നുമായിരുന്നു രജനിയുടെ പ്രതികരണം.

Similar Posts