< Back
Entertainment
‘ആരാധകരായാല്‍ ഇങ്ങനെ വേണം’; അധ്യാപക സമരത്തില്‍ ക്ലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ‘നല്ല പാഠം’ പഠിപ്പിച്ച് വിജയ് ഫാന്‍സ്
Entertainment

‘ആരാധകരായാല്‍ ഇങ്ങനെ വേണം’; അധ്യാപക സമരത്തില്‍ ക്ലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ‘നല്ല പാഠം’ പഠിപ്പിച്ച് വിജയ് ഫാന്‍സ്

Web Desk
|
26 Jan 2019 1:06 PM IST

ഇഷ്ട താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം കട്ടൗട്ടിൽ പാല്‍ ഒഴിച്ച് ആദ്യ ദിനം തിയേറ്ററില്‍ ആര്‍ത്തിരമ്പാന്‍ മാത്രമല്ല നല്ല ‘പാഠങ്ങള്‍’ നല്‍കാനും തങ്ങള്‍ക്കാകും എന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ വിജയ് ഫാന്‍സ്. തമിഴ്നാടില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല അധ്യാപക സംഘടനങ്ങളുടെ സമരത്തില്‍ കഷ്ടപ്പെട്ടത് നിരവധി വിദ്യാര്‍ത്ഥികളായിരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്ക്കൂളുകളും സമരം കാരണം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് സഹായവുമായി വിജയ് ഫാന്‍സ് രംഗത്ത് വന്നത്. തൊണ്ണൂറോളം പ്രൈമറി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂര്‍ ചിന്നയ്യ ഗൌഡന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സമരം കാരണം കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വിജയ് ഫാന്‍സ് രണ്ട് അധ്യാപകരെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി നിയമിച്ചത്. ക്രൌഡ് ഫണ്ടിങ്ങിലൂടെയായിരിക്കും അധ്യാപകര്‍ക്ക് ശമ്പളം നല്‍കുക. വിജയ് ഫാന്‍സിന്റെ പുതിയ നീക്കത്തിന് വലിയ പ്രശംസയാണ് നാനാ തുറകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതെ സമയം തമിഴ്നാട്ടിലെ തന്നെ രണ്ട് ബിരുദ വിദ്യാര്‍ത്ഥികളും സമരത്തില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്. അരിയല്ലൂരിലെ തുത്തൂരിലുള്ള വിദ്യയും ശബരീനാഥനുമാണ് ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കുന്നത്.

തമിഴ്നാട് അധ്യാപക സംഘടനകളുടെ സംയുക്ത ആക്ഷന്‍ കൗണ്‍സിലും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയുമാണ് അധ്യാപക സമരം നടത്തുന്നത്.

Related Tags :
Similar Posts