< Back
Entertainment

Entertainment
കിടിലന്‍ ഡാന്‍സുമായി പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ പാട്ട് കാണാം
|29 Jan 2019 1:30 PM IST
ഇന്ദിന്ദിരങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് നജീം ഇർഷാദാണ്.
ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ പാട്ട് പുറത്തിറങ്ങി. ഇന്ദിന്ദിരങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് നജീം ഇർഷാദാണ്. ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്. പ്രണവിന്റെ ഡാന്‍സാണ് ഗാനത്തിന്റെ ഹൈലൈറ്റ്. അല്പനേരത്തേക്കാണെങ്കിൽ പോലും പ്രണവ് വയ്ക്കുന്ന കിടിലൻ ചുവടുകൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുമെന്നുറപ്പ്.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ചിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധാനം അരുണ്‍ ഗോപിയാണ്. പുതുമുഖമായ സയ ഡേവിഡാണ് നായിക. മനോജ് കെ ജയൻ, അഭിഷേക്, കലാഭവൻ ഷാജോൺ, ധർമ്മജൻ, ബിജുക്കുട്ടൻ എന്നിവരും അഭിനയിക്കുന്നു.