< Back
Entertainment
‘മണിച്ചിത്രത്താഴ് അത്ഭുതപ്പെടുത്തിയ ചിത്രം’; നയന്‍ സിനിമയുടെ ആരംഭം ഡിസ്കവറി ചാനലില്‍ നിന്നെന്ന് സംവിധായകന്‍ ജെനുസ് മുഹമ്മദ് 
Entertainment

‘മണിച്ചിത്രത്താഴ് അത്ഭുതപ്പെടുത്തിയ ചിത്രം’; നയന്‍ സിനിമയുടെ ആരംഭം ഡിസ്കവറി ചാനലില്‍ നിന്നെന്ന് സംവിധായകന്‍ ജെനുസ് മുഹമ്മദ് 

Web Desk
|
6 Feb 2019 8:55 PM IST

മലയാള സിനിമയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിചിത്രത്താഴ് സിനിമ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നെന്ന് സംവിധായകന്‍ ജെനുസ് മുഹമ്മദ്. നയന്‍ സിനിമ പുറത്തിറങ്ങാനിരിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് ജെനുസ് മുഹമ്മദ് തന്റെ സിനിമാ ഇഷ്ടങ്ങള്‍ പങ്ക് വെച്ചത്. ‘കഥയെന്ന രീതിയില്‍ അത്ഭുതപ്പെടുത്തിയ ചിത്രമാണ് മണിചിത്രത്താഴ്. പെര്‍ഫക്ട് സിനിമ എന്ന രീതിയില്‍ എല്ലാ കാര്യങ്ങളും ഒത്തുചേര്‍ന്നൊരു സിനിമയാണത്’; ജെനുസ് പറഞ്ഞു.

നയന്‍ സിനിമയുടെ ആരംഭം ഡിസ്കവറി ചാനലില്‍ നിന്നായിരുന്നെന്നും പിന്നീട് ആ ഒരു വണ്‍ ലൈനില്‍ നിന്നും സിനിമക്ക് വേണ്ട കഥ എഴുതിയുണ്ടാക്കുകയായിരുന്നെന്നും സംവിധായകന്‍ ജെനുസ് മുഹമ്മദ് പറഞ്ഞു. ‘ഡിസ്കവറി ചാനലിലെ ഒരു പരിപാടി കണ്ട് കൊണ്ടിരിക്കുന്നതിലാണ് വണ്‍ ലൈന്‍ ലഭിക്കുന്നത്, ഇതിന്റെ കഥ പൂര്‍ത്തിയായ സന്ദര്‍ഭത്തിലാണ് പിന്നീട് പൃഥിരാജിനെ ബന്ധപ്പെടുന്നതും നിര്‍മ്മാതാവായി പൃഥിയെ തന്നെ ലഭിക്കുന്നതും. നയന്‍ സിനിമ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ജെനുസ് പറയുന്നു.

പൃഥ്വിരാജ് നായകവേഷത്തില്‍ എത്തുന്ന നയന്‍ സിനിമ നാളെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.

Similar Posts