< Back
Entertainment
ആരാധകര്‍ സ്ത്രീകളെ അപഹസിച്ചാല്‍ തടയാന്‍ മോഹന്‍ലാലിന് ബാധ്യതയുണ്ട്: രഞ്ജിനി
Entertainment

ആരാധകര്‍ സ്ത്രീകളെ അപഹസിച്ചാല്‍ തടയാന്‍ മോഹന്‍ലാലിന് ബാധ്യതയുണ്ട്: രഞ്ജിനി

Web Desk
|
7 Feb 2019 9:43 PM IST

ലഫ്റ്റനന്റ് കേണലായ മോഹന്‍ലാലിന് ഇക്കാര്യത്തില്‍ സാമൂഹ്യമായ ബാധ്യത കൂടിയുണ്ടെന്ന് രഞ്ജിനി 

സ്ത്രീകളെ അപഹസിക്കുന്ന ട്രോളുകള്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അത് തടയാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് നടി രഞ്ജിനി. ലഫ്റ്റനന്റ് കേണലായ മോഹന്‍ലാലിന് ഇക്കാര്യത്തില്‍ സാമൂഹ്യമായ ബാധ്യത കൂടിയുണ്ടെന്നും രഞ്ജിനി പറയുന്നു. പക്ഷേ ആരുമിത് ചെയ്യാറില്ലെന്നാണ് രഞ്ജിനിയുടെ വിമര്‍ശനം.

ചിത്രം എന്ന സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെയും രഞ്ജിനിയുടെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ച ട്രോളിനെതിരെയാണ് നടി രംഗത്തെത്തിയത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം അപഹാസങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ മൌനം പാലിക്കുകയാണെന്നാണ് രഞ്ജിനിയുടെ വിമര്‍ശനം.

ട്രോളിന് മറുട്രോളായി കഷണ്ടിയുള്ള മോഹന്‍ലാലിന്‍റെ ചിത്രവും രഞ്ജിനി പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടത് മോഹന്‍ലാലിന്‍റെ ബാധ്യതയാണെന്ന് രഞ്ജിനി പറയുന്നു.

Haha.....however you too have hidden your real face after 2 years! I enjoy trolls but will not digest females to be...

Posted by Ranjini on Tuesday, February 5, 2019
Similar Posts