Entertainment
കാന്‍സറിന് മുന്നിലും തളരാതെ ‘മേരി ടീച്ചര്‍’; ആശുപത്രി ചിത്രം പങ്ക് വെച്ച് നഫീസ അലി
Entertainment

കാന്‍സറിന് മുന്നിലും തളരാതെ ‘മേരി ടീച്ചര്‍’; ആശുപത്രി ചിത്രം പങ്ക് വെച്ച് നഫീസ അലി

Web Desk
|
10 Feb 2019 2:49 PM IST

അമല്‍ നീരദ് എന്ന സംവിധായകന്റെ അരങ്ങേറ്റ സിനിമ, മമ്മുട്ടി എന്ന നായകന്റെ സ്റ്റൈലിഷ് അഭിനയം എന്ന കാരണങ്ങളാല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രവും അതുപോലെ തന്നെ അതില്‍ അമ്മയായി വേഷമിട്ട മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം നേരത്തെ അവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ വെളുപ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധിയക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് കാന്‍സറാണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ നഫീസ വെളിപ്പെടുത്തിയത്. ഇപ്പോളിതാ ശസ്ത്രക്രിയ നടന്നതിന് പിന്നാലെ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് നഫീസ.

View this post on Instagram

With the ‘magical’ Dr Harit Chaturvedi just before my surgery

A post shared by nafisa ali sodhi (@nafisaalisodhi) on

കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് നഫിസക്ക് ഫെബ്രുവരി എട്ടിനായിരുന്നു ശസ്ത്രക്രിയ. പെരിറ്റോണിയല്‍ കാന്‍സറാണ് അവരെ ബാധിച്ചിരിക്കുന്നത്. രോഗാവസ്ഥയിലും ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വയറ്റിലെ പാളികളിലെ കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. മാസങ്ങളോളം നീണ്ട വയറുവേദനയുമായി നഫീസ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

View this post on Instagram

Off for my operation with my family gang

A post shared by nafisa ali sodhi (@nafisaalisodhi) on

പശ്ചിമ ബംഗാള്‍ സ്വദേശിയായ നഫീസ 2007 ലാണ് അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാളത്തിലേക്ക് വരുന്നത്. ശശി കപൂറിന്റെ ജുനൂനിലൂടെയാണ് സിനിമാ അരങ്ങേറ്റം. വിവാഹത്തോടെ അഭിനയജീവിതത്തിന് താത്കാലികമായി വിട്ടു നിന്ന അവര്‍ 18 വര്‍ഷത്തിനു ശേഷമാണ് വെള്ളിത്തിരയില്‍ തിരിച്ചെത്തിയത്.

Similar Posts