< Back
Entertainment

Entertainment
ഗഫൂര്‍ വൈ ഇല്യാസിന്റെ മാര്‍ളിയും മക്കളും വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
|14 Feb 2019 10:36 PM IST
കലാഭവന്‍ ഷാജോണിനെ നായകനാക്കി പരീത് പണ്ടാരി എന്ന ചിത്രമൊരുക്കിയ ഗഫൂര്‍ വൈ ഇല്യാസ് മാര്‍ളിയും മക്കളും എന്ന പുതിയ ചിത്രത്തിലൂടെ തിരിച്ചു വരുന്നു. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, എന്ന ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ ജോണ്‍ കൈപ്പിള്ളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാര്‍ളിയും മക്കളും സിനിമ നിര്‍മ്മിക്കുന്നത് രഞ്ജു വി പോളും ബിനേഷ് ബാബു പണിക്കരുമാണ്. രജീഷ് ഭാസ്ക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫാന്റസി ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. നടന്‍ നിവിന്‍ പോളിയാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. സിനിമയുടെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.