Entertainment

Entertainment
അഡാര്‍ ലവിന് ശേഷം ഒമര്‍ ലുലു; ചങ്ക്‌സിന്റെ രണ്ടാം ഭാഗം ‘ധമാക്ക’യായി വരുന്നു
|26 May 2019 9:30 PM IST
ഒരു അഡാര്‍ ലവ് സിനിമക്ക് ശേഷം സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. ധമാക്ക എന്ന പേരിലൂടെയാകും ചങ്ക്സിന്റെ രണ്ടാം പതിപ്പ് പ്രേക്ഷകരിലേക്കെത്തുക. ആദ്യ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം ധമാക്കയിലും അണിനിരക്കും. ഹണി റോസ് നായികയായിട്ടായിരുന്നു ചങ്ക്സ് പുറത്തിറങ്ങിയിരുന്നത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു തന്നെ പിന്നീട് പ്രഖ്യാപിച്ചിരുന്നു. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.