Entertainment
എയര്‍പോര്‍ട്ടില്‍ വെറും നിലത്ത് കുഞ്ഞിനെ മാറോട് ചേര്‍ത്തുറങ്ങുന്ന ടൊവിനൊ: ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ
Entertainment

എയര്‍പോര്‍ട്ടില്‍ വെറും നിലത്ത് കുഞ്ഞിനെ മാറോട് ചേര്‍ത്തുറങ്ങുന്ന ടൊവിനൊ: ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

Web Desk
|
10 July 2019 11:26 AM IST

എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്‍റെ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ്‌ എയർപോർട്ടിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്

എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനൊയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്‍റെ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ്‌ എയർപോർട്ടിൽ എത്തിയപ്പോള്‍ സംഗീത സംവിധായകൻ കൈലാസ് മേനോന്‍ പകര്‍ത്തിയ ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ്‌ എയർപോർട്ടിൽ എത്തിയ ‘എടക്കാട് ബറ്റാലിയൻ 06’ ക്രൂ എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ മറ്റ് ചില ലൊക്കേഷന്‍ വീഡിയോകളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേഹത്ത് തീ പടരുമ്പോള്‍ ഒരു കുഞ്ഞിനെയും എടുത്ത് ടൊവിനോ വെള്ളത്തിലേക്ക് ചാടുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു. മഞ്ഞിൽ കളിക്കുന്ന ടൊവിനോയുടെയും സംയുക്തയുടെയും ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ശ്രീകാന്ത് ഭാസ്, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

Similar Posts