Entertainment
ഞാന്‍ ഏകാന്തതയിലിരുന്ന് കഞ്ചാവടിച്ചല്ല ഒന്നും എഴുതാറുള്ളത്: ധര്‍മ്മജന്‍ ബോള്‍ഗാട്ടി
Entertainment

ഞാന്‍ ഏകാന്തതയിലിരുന്ന് കഞ്ചാവടിച്ചല്ല ഒന്നും എഴുതാറുള്ളത്: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Web Desk 11
|
2 Sept 2019 11:07 AM IST

നടന്‍ എന്നതിനപ്പുറം ധര്‍മ്മജന്‍ നല്ലൊരു എഴുത്തുകാരന്‍ കൂടിയാണെന്ന് നമ്മളില്‍ പലര്‍ക്കുമറിയില്ല

നിരവധി സിനിമകളിലൂടെയും ടെലിവഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എന്നാല്‍ നടന്‍ എന്നതിനപ്പുറം ധര്‍മ്മജന്‍ നല്ലൊരു എഴുത്തുകാരന്‍ കൂടിയാണെന്ന് നമ്മളില്‍ പലര്‍ക്കുമറിയില്ല. മൂന്ന് മെഗാ സീരിയലുകള്‍, അഞ്ഞൂറോളം എപ്പിസോഡുകള്‍ വരുന്ന കോമഡി ഷോകള്‍, പ്രമുഖ ടെലിവിഷന്‍ ചാനലുകളിലേതുള്‍പ്പടെ നിരവധി റിയാലിറ്റി ഷോകള്‍ തുടങ്ങി നിരവധി പരിപാടികളാണ് ധര്‍മ്മജന്‍ എഴുതിയത്.

ഇപ്പോഴിതാ അതിനെക്കുറിച്ച് ധര്‍മ്മജന്‍ മനസ്സുതുറന്നിരിക്കുകയാണ് ധര്‍മ്മജന്‍. ‘ജോലിയുടെ ഭാഗമായി എഴുതിയേ പറ്റൂ അപ്പോള്‍ പ്രതിസന്ധികരമായ അത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക സാധ്യമല്ല. എഴുതാന്‍ എനിക്ക് ഏകാന്തതയോ കഞ്ചാവോ വേണ്ടി വന്നിട്ടില്ല.’ ധര്‍മ്മജന്‍ പറയുന്നു. കലാരംഗത്തുള്ള പലരും ഏകാന്ത വാസരും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ക്കടിമകളുമാണെന്ന് പൊതുജനങ്ങള്‍ക്കിടിയില്‍ പരക്കെ ഒരു ധാരണയുണ്ട്. ഇത് കണക്കിലെടുത്തായിരിക്കാം ധര്‍മ്മജന്‍റെ പ്രതികരണം.

Similar Posts