Entertainment
ചലച്ചിത്രമേളക്ക് കൊടിയിറങ്ങി; ‘ദെ സെനത്തിങ് സ്റ്റെയ്സ് ദ നെയിം’ന് സുവര്‍ണചകേരം
Entertainment

ചലച്ചിത്രമേളക്ക് കൊടിയിറങ്ങി; ‘ദെ സെനത്തിങ് സ്റ്റെയ്സ് ദ നെയിം’ന് സുവര്‍ണചകേരം

Web Desk
|
13 Dec 2019 7:35 PM IST

ജെല്ലിക്കെട്ടിനും കുമ്പളങ്ങി നൈറ്റ്സിനു പ്രത്യേക ജൂറി പരാമര്‍ശം

24 ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം 'ദെ സെനത്തിങ് സ്റ്റെയ്സ് ദ നെയ്മി'നും. മികച്ച സംവിധായകനുള്ള രജതചകോരം 'പാക്കരറ്റ്' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അലന്‍ ഡബര്‍ട്ടോക്കിനും ലഭിച്ചു.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നാറ്റ് പാക് പുരസ്‍കാരം ഹിന്ദി ചിത്രം 'ആനിമാനി' സ്വന്തമാക്കി. മലയാള ചിത്രത്തിനുള്ള നാറ്റ് പാക് പുരസ്കാരം ഡോ ബിജു സംവിധാനം ചെയ്ത 'വെയില്‍ മരങ്ങള്‍ക്ക്' ലഭിച്ചു. കാമിലിനാണ് മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം. ലിജോ ജോസ് പില്ലിശേരിയുടെ ജെല്ലിക്കെട്ടിനും മധു സി. നാരായമന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിനും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഫെര്‍ണാണ്ടോ സൊളാനസ് ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഏറ്റുവാങ്ങി.

Similar Posts