
പാരസൈറ്റ് ബോറടിപ്പിച്ചു; പാതിയായപ്പോള്‍ ഉറങ്ങിപ്പോയെന്ന് സംവിധായകന്‍ രാജമൌലി
|എന്നാല്‍ രാജമൌലിയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍മീഡിയയിലെ സിനിമാഗ്രൂപ്പുകളില്‍ ചൂട് പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്
ഓസ്കര്‍ പുരസ്കാരം നേടിയ പാരസെറ്റ് കണ്ടപ്പോള്‍ പാതിയില്‍ വച്ച് താനുറങ്ങിപ്പോയെന്ന് പ്രശസ്ത തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൌലി. ചിത്രത്തിന്റെ ആദ്യപകുതി കണ്ടപ്പോള്‍ തന്നെ തനിക്ക് ഉറക്കം വന്നെന്നാണ് ബാഹുബലി സംവിധായകന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ രാജമൌലിയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍മീഡിയയിലെ സിനിമാഗ്രൂപ്പുകളില്‍ ചൂട് പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. രാജമൌലിയെപ്പോലൊരു സംവിധായകന്‍ ഓസ്കര്‍ പുരസ്കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ പാരസെറ്റിനെക്കുറിച്ച് ഇത്തരമൊരു അഭിപ്രായം പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
ബോംഗ് ജൂൺ-ഹോ സംവിധാനം ചെയ്ത 2019-ലെ ദക്ഷിണ കൊറിയൻ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് പാരാസൈറ്റ്.മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ 92-ാമത് അക്കാദമി അവാർഡുകളിൽ ആറ് നാമനിർദ്ദേശങ്ങളുമായി പാരാസൈറ്റ്ന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ നേടി. അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ ദക്ഷിണ കൊറിയൻ ചിത്രമായും മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമായും പാരാസൈറ്റ് മാറി.ഒരു ദരിദ്ര കുടുംബത്തിലെ അംഗങ്ങൾ ഒരു സമ്പന്ന വീട്ടിലേക്ക് നുഴഞ്ഞുകയറുകയും ബന്ധമില്ലാത്ത ഉയർന്ന യോഗ്യതയുള്ള വ്യക്തികളായി കാണിക്കുകയും ചെയ്തുകൊണ്ട് ജോലിചെയ്യാൻ പദ്ധതിയിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.