Entertainment
ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം; കേരള പൊലീസിനൊപ്പം സന്നധ പ്രവര്‍ത്തകനായി ടൊവിനോ തോമസ്
Entertainment

'ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം'; കേരള പൊലീസിനൊപ്പം സന്നധ പ്രവര്‍ത്തകനായി ടൊവിനോ തോമസ്

|
4 May 2020 8:37 PM IST

മറ്റ് സന്നധ പ്രര്‍ത്തകര്‍ക്കൊപ്പം ഭക്ഷണപ്പൊതി തയാറാക്കി നല്‍കുന്നതിലും മറ്റും ടൊവിനോയും പങ്കുചേരുകയായിരുന്നു

കോവിഡ് 19നെതിരായ പോരാട്ടത്തില്‍ സാധാരണക്കാരുടെ വിശപ്പകറ്റാനുള്ള ഉധ്യമത്തില്‍ കേരള പൊലീസിനൊപ്പം സന്നധ പ്രവര്‍ത്തകനായി നടന്‍ ടൊവിനോ തോമസും. കേരള പൊലീസിന്‍റെ ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ടൊവിനോ പങ്കെടുത്തത്.

മറ്റ് സന്നധ പ്രര്‍ത്തകര്‍ക്കൊപ്പം ഭക്ഷണപ്പൊതി തയാറാക്കി നല്‍കുന്നതിലും മറ്റും ടൊവിനോയും പങ്കുചേരുകയായിരുന്നു. ടൊവിനോയോടൊപ്പം നടന്മാരായ ദിനേശ്, കൈലാഷ് തുടങ്ങിയവരും കോവിഡിനെതിരായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ പരിപാടിയില്‍ പങ്കെടുത്തു.

കോവിഡ് കാലത്ത് നിരവധി സന്നധരപ്രവര്‍ത്തനങ്ങളുമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും നിരവധി സിനിമ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കേരളം പ്രളയ കാലത്തെ നേരിട്ടപ്പോഴും ടൊവിനോ ഒരുപാട് സന്നധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. ടൊവിനോ തോമസ് നായകനും നിര്‍മ്മാതാവുമാകുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് കോവിഡ് സാഹചര്യത്തില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതെ പോയ നിരവധി ചിത്രങ്ങളിലൊന്നാണ്.

Similar Posts