
ചൈന-ഇന്ത്യ സംഘര്‍ഷം; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധിച്ച് ഗായകന്‍ നജീം അര്‍ഷാദ്
|ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്
ചൈന-ഇന്ത്യ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംമ്പെയിനെ പിന്തുണച്ച് ഗായകന്‍ നജീം അര്‍ഷാദ്. തന്‍റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അര്‍ഷാദ് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്. 'നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ'; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
ये à¤à¥€ पà¥�ें- 'തിരിച്ചടി മാറി'; ചൈനീസ് പ്രസിഡണ്ടിന് പകരം ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചത് ഉത്തരകൊറിയന്‍ പ്രസിഡണ്ടിന്‍റെ കോലം
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്. ചൈനീസ് ഭക്ഷണങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്‍റുകള്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആഹ്വാനം ചെയ്തിരുന്നു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു.