< Back
Entertainment
ട്രാന്‍സ് ജെന്‍ഡര്‍ ആവാനില്ല: അവരുടെ അവസരം തട്ടിയെടുക്കാനില്ലെന്ന് ഹാലി ബെറി
Entertainment

ട്രാന്‍സ് ജെന്‍ഡര്‍ ആവാനില്ല: അവരുടെ അവസരം തട്ടിയെടുക്കാനില്ലെന്ന് ഹാലി ബെറി

|
10 July 2020 12:47 PM IST

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആളുകളുടെ അവസരം തട്ടിയെടുക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലയാണ് ഹാലി ബെറിയുടെ പിന്മാറ്റം.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം വേണ്ടെന്നുവച്ച് നടി ഹാലി ബെറി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആളുകളുടെ അവസരം തട്ടിയെടുക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹാലി ബെറിയുടെ പിന്മാറ്റം. അവരുടെ കഥ പറയാനുള്ള അവസരം ട്രാന്‍സ് ജെന്‍ഡറിന് തന്നെ ലഭിക്കട്ടെ എന്ന് പറഞ്ഞാണ് ഹാലി ബെറിയുടെ പിന്മാറ്റം.

ഒരു ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഹാലി ബെറി പുതിയ സിനിമയെ കുറിച്ച് പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇത്. എല്‍ജിബിടി വിഭാഗത്തില്‍ തന്നെ നിരവധി കലാകാരന്മാരുള്ളപ്പോള്‍ എന്തിന് മുഖ്യധാരയില്‍ നില്‍ക്കുന്ന നടി ആ വേഷം ചെയ്യുന്നുവെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഇന്നും മുഖ്യധാരയില്‍ അവസരം ലഭിക്കാത്ത ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി നടി പിന്മാറണമെന്നും ആവശ്യം ഉയര്‍ന്നു.

ഈ ദിവസങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി പ്രകടിപ്പിച്ച ഹാലി ബെറി, ഇനിയും ഇത്തരം നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി. ഹാലി ബെറിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എല്‍ജിബിടി സംഘടനകള്‍ അറിയിച്ചു. മറ്റുള്ളവരും നടിയെ മാതൃകയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

അമേരിക്കയില്‍ സൈന്യത്തിലും മറ്റും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ വിലക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. സിനിമയിലും ആദ്യമായല്ല വിമര്‍ശനം ഉയരുന്നത്. 2018ല്‍ സ്കാര്‍ലറ്റ് ജോണ്‍സണും വിമര്‍ശനത്തെ തുടര്‍ന്ന് ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രം ഒഴിവാക്കേണ്ടിവന്നു.

Similar Posts