< Back
Entertainment
മനസാക്ഷിക്കുത്തില്ലാതെ രണ്ട് യുവാക്കളെ എൻഐഎക്ക് ഒറ്റുകൊടുത്തതിന് തിരിച്ചടി: ജോയ് മാത്യു
Entertainment

മനസാക്ഷിക്കുത്തില്ലാതെ രണ്ട് യുവാക്കളെ എൻഐഎക്ക് ഒറ്റുകൊടുത്തതിന് തിരിച്ചടി: ജോയ് മാത്യു

|
24 July 2020 9:49 AM IST

അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരിയെന്ന് ജോയ് മാത്യു..

അലനെയും താഹയെയും സംരക്ഷിക്കാതിരുന്ന സർക്കാരിനെതിരെ സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക. അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി. ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങനെ തെറ്റുപറയാനാകും എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

"ഒരമ്മയുടെ കണ്ണുനീരിനു

കടലുകളിൽ

ഒരു രണ്ടാം പ്രളയം

ആരംഭിക്കാൻ കഴിയും

മകനേ

കരുണയുള്ള മകനേ

ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്

നീ ബലിയായത് ?"

പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ

വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ

വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !

അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !

അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !

ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ

എങ്ങിനെ തെറ്റുപറയാനാകും ?

അറിയിപ്പ് :

കമന്റുകൾ എൻഐഎ നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക

Similar Posts