< Back
Entertainment
അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍
Entertainment

അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

Web Desk
|
21 March 2021 11:07 AM IST

അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ ഫഹദ് ഫാസില്‍ വില്ലനാകുന്നു. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ.

അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ ഫഹദ് ഫാസില്‍ വില്ലനാകുന്നു. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്.

പുഷ്പയുടെ ഒറ്റ പോസ്റ്ററിലൂടെ തന്നെ ആരാധകരുടെ മനം കവര്‍ന്നിരുന്നു. പുഷ്പയ്ക്കായി ഒരു വമ്പന്‍ ആക്ഷന്‍ രംഗം തന്നെ ഒരുക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി സിനിമാ മേഖലയില്‍ നിന്നുള്ള മികച്ച ടെക്‌നീഷ്യന്‍മാരെയും സിനിമയുടെ ഭാഗമാക്കിയിരുന്നു. പുറം രാജ്യത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്ന രംഗം ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ ചെയ്യാന്‍ തീരുമാനിച്ചത്. 6 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗം 6 കോടി രൂപ ബഡ്ജറ്റിലാണത്രെ നിര്‍മിച്ചത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വൈ. നവീനും വൈ. രവി ശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത് .പുഷ്പരാജ് എന്ന കള്ളക്കടത്തുകാരന്റെ റോളിലാണ് അല്ലു അര്‍ജ്ജുന്‍. കാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts