< Back
Entertainment

Entertainment
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന്; മരയ്ക്കാര്‍ ഉള്‍പ്പടെ മലയാളത്തില്‍ നിന്ന് 17 ചിത്രങ്ങള്‍ അന്തിമ റൗണ്ടിൽ
|22 March 2021 11:06 AM IST
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കും
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കും. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍- അറബിക്കടലിന്‍റെ സിംഹം ഉള്‍പ്പടെ 17 മലയാള ചിത്രങ്ങൾ അവസാന റൌണ്ടിലേക്ക് ഇടം പിടിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് പ്രാദേശിക ജൂറികൾ സിനിമകള്‍ കണ്ടതിന് ശേഷം അന്തിമഘട്ടത്തിലേക്ക് പുരസ്കാരത്തിനായി സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു
മരയ്ക്കാര്‍- അറബിക്കടലിന്‍റെ സിംഹം, സമീറ, വാസന്തി, ജല്ലിക്കെട്ട്, മൂത്തോന്‍, കുമ്പളങ്ങി നെറ്റ്‌സ്, വൈറസ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലേക്ക് ദേശീയ അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. മരയ്ക്കാറിന് പുറമേ അവസാന പട്ടികയിലേക്ക് ഇടം പിടിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് നേരത്തെ ഓസ്‌കാര്‍ പട്ടികയിലും സ്ഥാനം പിടിച്ചിരുന്നു. ശേഷം അന്തിമ ഘട്ടത്തില്‍ പുറത്താവുകയായിരുന്നു.