< Back
Entertainment
ഗംഭീര മേക്ക് ഓവർ; തലൈവിയാകാൻ 20 കിലോ കൂട്ടി കങ്കണ
Entertainment

ഗംഭീര മേക്ക് ഓവർ; തലൈവിയാകാൻ 20 കിലോ കൂട്ടി കങ്കണ

Web Desk
|
23 March 2021 7:06 PM IST

കങ്കണയുടെ 34-ാം ജന്മദിനത്തിലാണ് സിനിമയുടെ ട്രയിലർ പുറത്തുവിട്ടത്

ജയലളിതയുടെ ജീവിതം പറയുന്ന തലൈവി സിനിമയ്ക്കായി 20 കിലോ ശരീരഭാരം വർധിപ്പിച്ചെന്ന് നടി കങ്കണ റണാവട്ട്. ട്വിറ്റർ വഴി കങ്കണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രങ്ങളും കങ്കണ പങ്കുവച്ചു.

രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്. ചിത്രത്തിൽ എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ശശികലയായി എത്തുന്നത് മലയാളി നടി ഷംനകാസിമും.

എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററിലെത്തുന്നത് ഏപ്രിൽ 23നാണ്. തമിഴിലിലും ഹിന്ദിയിലും ഒരേസമയം ചിത്രം പുറത്തിറങ്ങും.

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിക്കും മണികർണികയ്ക്കും തിരക്കഥയെഴുതിയ കെആർ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കങ്കണയുടെ 34-ാം ജന്മദിനത്തിലാണ് സിനിമയുടെ ട്രയിലർ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ട്രയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

'ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രി' എന്നാണ് നടി സാമന്ത അക്കിനേനി കങ്കണയെ വിശേഷിപ്പിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts