< Back
Entertainment

Entertainment
കങ്കണ ചിത്രം തലൈവിയുടെ ട്രെയിലര്‍ പുറത്ത്; റിലീസ് ഏപ്രില്‍ 23ന്
|23 March 2021 2:37 PM IST
കങ്കണയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണാവത്ത് ചിത്രം 'തലൈവി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കങ്കണയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.
എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയായി കങ്കണയെത്തുമ്പോള്‍ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും ശശികലയായെത്തുന്നത് മലയാളി നടി ഷംന കാസിമുമാണ്. ഏപ്രിൽ 23 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ.ആർ വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ തിരക്കഥയൊരുക്കിയത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷായാണ്. ജി വി പ്രകാശ് കുമാറിന്‍റേതാണ് സംഗീതം.