< Back
Entertainment

Entertainment
നടന്‍ ആമിര്‍ ഖാന് കോവിഡ്
|24 March 2021 1:20 PM IST
താരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്
ബോളിവുഡ് താരം ആമിര്‍ ഖാന് കോവിഡ് പോസിറ്റീവ്. താരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ വക്താവാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ദിവസങ്ങൾക്ക് മുന്നേ താരം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൂർണ്ണമായും ഉപേക്ഷിക്കുന്നുവെന്ന് അറിയിച്ചിരുന്നു. പിറന്നാൾ ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലായിരുന്നു സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള കാര്യം താരം പ്രഖ്യാപിച്ചത്. മാര്‍ച്ച് പതിനാലിനായിരുന്നു താരത്തിന്‍റെ 56-ാം പിറന്നാള്‍. ആമിര്‍ ഖാന്‍ പ്രൊഡക്‌ഷന്‍സിന്റെ പേജിലൂടെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും ആമിർ അറിയിച്ചിരുന്നു.