< Back
Entertainment
ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ; കള ഇന്ന് തിയറ്ററില്‍, പുതിയ ട്രെയിലര്‍ കാണാം
Entertainment

'ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ'; കള ഇന്ന് തിയറ്ററില്‍, പുതിയ ട്രെയിലര്‍ കാണാം

Web Desk
|
25 March 2021 8:09 AM IST

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.

ടോവീനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘കള’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ എന്ന ടാഗ് ലൈനോടെ ഇറങ്ങിയ ട്രെയിലർ വയലന്‍സ് രംഗങ്ങളാല്‍ സമ്പന്നമാണ്. ഇതിനാല്‍ തന്നെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. ചിത്രം ഇന്ന് തിയറ്ററുകളിലെത്തും.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. രോഹിതും യദു പുഷ്പാകരനും ചേര്‍ന്നാണ് കളയുടെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് ലിവിങ്സ്റ്റണ്‍ മാത്യു. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ടോവിനോക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ജുവിസ് പ്രൊഡക്‌ഷന്‍സാണ് നിർമാണം.

സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ടോവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts