< Back
Entertainment

Entertainment
നടി ഷക്കീല കോൺഗ്രസിൽ ചേർന്നു
|26 March 2021 3:22 PM IST
തമിഴ്നാട്ടില്‍ കോൺഗ്രസിനായി നടി പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന
ചെന്നൈ: തെന്നിന്ത്യൻ നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്‌നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് താരം അറിയിച്ചു. പാർട്ടിയിലെ മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറിയായി ഇവരെ നിയമിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട ഷക്കീല ഇപ്പോൾ ചെന്നൈയിലാണ് താമസം.
സംസ്ഥാനത്ത് കോൺഗ്രസിനായി നടി പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന. തമിഴ്‌നാട്ടിൽ 25 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.