< Back
Entertainment

Entertainment
ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് കലാഭവന്‍ ഷാജോണ്‍
|30 March 2021 1:35 PM IST
ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്
കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്ത്. “ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്” എന്ന് ഷാജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ധര്‍മ്മജന്‍, മുകേഷ്,കൃഷ്ണകുമാര്‍ തുടങ്ങിയ താരങ്ങള്‍ മത്സരരംഗത്തുള്ളതുകൊണ്ട് ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങളാണ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി രമേശ് പിഷാരടി പ്രചരണത്തിനിറങ്ങിയിരുന്നു. ഇതിനിടയിലാണ് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.
ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് ☺️
Posted by Kalabhavan Shajohn on Monday, March 29, 2021