< Back
Entertainment

Entertainment
കമന്‍റും ഓഡിയോ ക്ലിപ്പും പാരയായി; ടിനി ടോമിന് ട്രോള്‍ പൂരം
|31 March 2021 9:53 AM IST
പോസ്റ്റിന് താഴെ ഒരാള്‍ ചെയ്ത കമന്‍റും അതിന് ടിനി വ്യക്തിപരമായി നല്‍കിയ മറുപടിയുമാണ് വിവാദമായത്
ഫേസ്ബുക്കില്‍ നടന്‍ ടിനിം ടോം പങ്കുവച്ച പോസ്റ്റ് അവസാനം നടന് തന്നെ പാരയായി. പോസ്റ്റിന് താഴെ ഒരാള്‍ ചെയ്ത കമന്‍റും അതിന് ടിനി വ്യക്തിപരമായി നല്‍കിയ മറുപടിയുമാണ് വിവാദമായത്. സംഭവം വൈറലായതോടെ ടിനിയെ വിടാതെ പിന്തുടര്‍ന്നിരിക്കുകയാണ് ട്രോളന്‍മാര്‍.
കമന്‍റിട്ടയാളുടെ നമ്പർ ചോദിച്ചു വാങ്ങി ടിനി ടോം സംസാരിച്ചതിന്‍റെ ഓഡിയോ ക്ലിപ്പാണ് വിവാദമായത്. തനിക്കെതിരെ നിരന്തരം കമന്‍റുകളിടുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാലാണ് അയാളെ വിളിക്കേണ്ടി വന്നതെന്നാണ് ടിനി ടോം വ്യക്തമാക്കിയിരുന്നു. ഇതുപോലുള്ള കമന്‍റുകള്‍ നിത്യവും ലഭിക്കുന്നുണ്ട്. അവയെ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്ത് കളയുന്ന രീതിയിലെ കാണാറുള്ളുവെന്നും ടിനി പറഞ്ഞിരുന്നു.





