< Back
Entertainment
ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് നടി ജലജ
Entertainment

ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് നടി ജലജ

Web Desk
|
2 April 2021 8:38 AM IST

സന്ദീപ് വചസ്പതിക്ക് വേണ്ടി വീടുകള്‍ തോറുമുള്ള പ്രചാരണത്തിലാണ് ജലജ ഭാഗമായത്.

ബി.ജെ.പിയുടെ കേരളത്തിലെ പ്രചാരണത്തിന്‍റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് നടി ജലജ. ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്ക് വോട്ട് ചോദിച്ചാണ് താരം പ്രചാരണത്തിനിറങ്ങിയത്. സന്ദീപ് വചസ്പതിക്ക് വേണ്ടി വീടുകള്‍ തോറുമുള്ള പ്രചാരണത്തിലാണ് ജലജ ഭാഗമായത്. പ്രചാരണത്തിന്‍റെ ഫോട്ടോകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചു.

മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ ചലച്ചിത്ര താരം ശ്രീമതി ജലജയോടൊപ്പം.

Posted by Sandeep Vachaspati on Thursday, April 1, 2021

മലയാളത്തിന്‍റെ ശാലീന സൗന്ദര്യമായി അറിയപ്പെടുന്ന ജലജ അരവിന്ദന്‍റെ തമ്പിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. മലയാളത്തിലെ ക്ലാസിക് സംവിധായകരായ അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി.ജോർജ്, ഭരതൻ, പദ്മരാജൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ സ്ഥിരം നായികയായിരുന്നു ഒരുക്കാലത്ത് ജലജ. 1981 ൽ ലെനിൻ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനൽ എന്ന ചിത്രത്തിലെ രമണിയെന്ന കഥാപാത്രം ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ജലജക്ക് നേടിക്കൊടുത്തു. ഫഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങുന്ന മാലിക്കില്‍ ഒരു സുപ്രധാന വേഷത്തില്‍ ജലജ അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷമുള്ള താരത്തിന്‍റെ തിരിച്ചുവരവാണ് ഈ ചിത്രം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts