< Back
Entertainment
ബോയ് ഫ്രണ്ട് വിക്കി കൗശലിന് പിന്നാലെ നടി കത്രീന കൈഫിനും കോവിഡ്
Entertainment

ബോയ് ഫ്രണ്ട് വിക്കി കൗശലിന് പിന്നാലെ നടി കത്രീന കൈഫിനും കോവിഡ്

Web Desk
|
6 April 2021 6:16 PM IST

കഴിഞ്ഞയാഴ്ച നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

മുംബൈ: ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ക്വാറന്റൈനിലാണ് എന്നും നടി വ്യക്തമാക്കി.

'കോവിഡ് പോസിറ്റീവായിട്ടുണ്ട്. പെട്ടെന്ന് തന്നെ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഡോക്ടർമാരുടെ ഉപദേശ പ്രകാരം എല്ലാ സുരക്ഷാ പ്രോട്ടോകോളുകളും പാലിക്കുന്നുണ്ട്. എന്നോട് ബന്ധപ്പെട്ട ആളുകളെല്ലാം ഐസൊലേഷൻ പോകണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. സുരക്ഷിതരായിരിക്കൂ' - അവർ പറഞ്ഞു.

തിങ്കളാഴ്ച ബോയ്ഫ്രണ്ടും നടനുമായ വിക്കി കൗശലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭൂമി പട്‌നേക്കർ, കാർത്തിക് ആര്യൻ, അക്ഷയ് കുമാർ, ഗോവിന്ദ, പരേഷ് റാവൽ, ആലിയ ഭട്ട്, രൺബീർ കപൂർ, രോഹിത് സറഫ് എന്നിവർ അതിൽ ചിലരാണ്.

Related Tags :
Similar Posts