< Back
Entertainment
വാനില അച്ഛന്‍ വെയിലേറ്റ് നിറം മാറി ചോക്ലേറ്റ് അച്ഛനായി
Entertainment

"വാനില അച്ഛന്‍ വെയിലേറ്റ് നിറം മാറി ചോക്ലേറ്റ് അച്ഛനായി"

Web Desk
|
8 April 2021 6:52 PM IST

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന കൃഷ്ണകുമാര്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തന്‍റെ നിറമാകെ മാറിപ്പോയെന്ന് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പ് പ്രചാരണ അനുഭവം പങ്കുവെക്കുകയായിരുന്നു തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍. ജീവിതത്തില്‍ അടുത്തകാലത്ത് ഇത്രയും ആനന്ദത്തോടെ ചെയ്ത ഒരു പണിയുമില്ല. ഇരുപത് ദിവസത്തോളം വെയിലത്ത് നിന്നതിനാല്‍ നിറം മാറിയെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന കൃഷ്ണകുമാര്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണത്തിനിടെ ജനങ്ങള്‍ തന്ന ഊര്‍ജം പ്രധാനമായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. വെയിലത്ത് ഇറങ്ങി പ്രചാരണം നടത്തിയത് നിറം ആകെ മാറിപ്പോകാന്‍ കാരണമായി. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ മക്കള്‍ പറഞ്ഞത്, അവരുടെ വാനില അച്ഛന്‍, ചോക്ലേറ്റ് അച്ഛനായി മാറിയെന്നാണെന്നും കൃഷ്ണകുമാര്‍ കുറിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts