< Back
Entertainment

Entertainment
ഇനിയല്‍പ്പം ഡാന്‍സ് ജിഹാദ് ആവാം: വൈറല്‍ ഡാന്‍സിന് പിന്തുണയുമായി ട്രോളന്മാര്‍
|8 April 2021 9:54 PM IST
ഇരുവർക്കുമെതിരായ സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
കണ്ണടച്ച് തുറക്കും വേഗത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാനകിയും നവീനും രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. റാസ്പുട്ടിന്‍ പാട്ടിന് ചുവട് വെച്ച ഇരുവരും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്ന് വര്‍ഗീയ ചുവയുള്ള ആരോപണങ്ങളും കൂടി വന്നതോടെ, ഹിറ്റ് ഡാന്‍സിന് രാഷ്ട്രീയ മാനം കൈവരികയാണുണ്ടായത്.
ലവ് ജിഹാദ് ആരോപണവുമായാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടക്കുന്നത്. എന്നാല്‍ ഇരുവർക്കും പിന്തുണയുമായി ട്രോളന്‍മാരും എത്തിയതോടെ സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളും സംഭവം ഏറ്റെടുക്കുകയായിരുന്നു. ഇരുവർക്കുമെതിരായ സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.







