< Back
Entertainment

Entertainment
മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമില്‍
|9 April 2021 2:27 PM IST
ഏപ്രില്‍ 14ന് വിഷു ദിനത്തിലാണ് റിലീസ്
മമ്മൂട്ടി നായകനായെത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. ഏപ്രില്‍ 14ന് വിഷു ദിനത്തിലാണ് റിലീസ്. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ചിത്രം ഓൺലൈനിൽ കാണാനാകും.
കോവിഡിന് ശേഷം തീയേറ്ററുകളിൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു 'ദി പ്രീസ്റ്റ്'. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ പുരോഹിതന്‍റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. ആന്‍റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി.എൻ ബാബു എന്നിവർ ചേർന്ന് ആന്‍റോ ജോസഫ് ഫിലിം കമ്പനി, ആർ.ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.