< Back
Entertainment
ഗായകന്‍ ജാസി ഗിഫ്റ്റിന്‍റെ പിതാവ് അന്തരിച്ചു
Entertainment

ഗായകന്‍ ജാസി ഗിഫ്റ്റിന്‍റെ പിതാവ് അന്തരിച്ചു

Web Desk
|
10 April 2021 8:14 AM IST

74 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസ് ഗിഫ്റ്റിന്‍റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

കേരള സര്‍വകലാശാലയില്‍ അസി. രജിസ്ട്രായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ ജാസി ഗിഫ്റ്റിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എറണാകുളത്തായിരുന്നു താമസം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി വിതുരയിലെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കവടിയാര്‍ സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts