< Back
Entertainment
ബീഫ് കഴിച്ചും ഹാന്‍സ് വെച്ചും രമേശന്‍ വട്ടക്കുഴി; ആക്ഷേപ ഹാസ്യ ഗാനവുമായി ‘ഒരു താത്വിക അവലോകനം’
Entertainment

'ബീഫ് കഴിച്ചും ഹാന്‍സ് വെച്ചും രമേശന്‍ വട്ടക്കുഴി'; ആക്ഷേപ ഹാസ്യ ഗാനവുമായി ‘ഒരു താത്വിക അവലോകനം’

Web Desk
|
11 April 2021 7:50 PM IST

നിലവിലെ രാഷ്ട്രീയ സംഭവങ്ങളും നേതാക്കളെയും അവരുടെ പ്രശസ്ത സംഭാഷണങ്ങളും നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ തന്നെ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഒരു താത്വിക അവലോകനത്തിലെ പുതിയ ആക്ഷേപ ഹാസ്യ ഗാനം പുറത്തിറങ്ങി. കെ.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രമേശന്‍ വട്ടക്കുഴിയുടെ ബീഫ് കഴിക്കലും ഹാന്‍സ് ഉപയോഗിക്കുന്നതും ആര്‍.കെ.പി നേതാവിന്‍റെ 'കടക്ക് പുറത്ത്' എന്നീ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ എല്ലാം തന്നെ സമകാലീന രാഷ്ട്രീയ സംഭവങ്ങളെ ആധാരമാക്കിയിട്ടുള്ളതാണ്. നിലവിലെ രാഷ്ട്രീയ സംഭവങ്ങളും നേതാക്കളെയും അവരുടെ പ്രശസ്ത സംഭാഷണങ്ങളും നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ തന്നെ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഒരു താത്വിക അവലോകനം' രാഷ്​ട്രീയ ആക്ഷേപ ഹാസ്യത്തിന്​ മുൻതൂക്കം നൽകിയിട്ടുള്ളതാണ്. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുകോയ,പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി, ശൈലജ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഡോ: ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു നാരായണന്‍ ആണ്. എഡിറ്റര്‍ ലിജോ പോള്‍. സംഗീതം ഒ.കെ. രവിശങ്കറും, പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈന്‍: ബാദുഷ.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts