< Back
Entertainment
നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ..! ശവപ്പെട്ടിയില്‍ ചിരിച്ചുകിടക്കുന്ന കുട്ടപ്പനൊപ്പം ബിന്‍സി; ചിത്രം വൈറല്‍
Entertainment

'നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ..!' ശവപ്പെട്ടിയില്‍ ചിരിച്ചുകിടക്കുന്ന കുട്ടപ്പനൊപ്പം ബിന്‍സി; ചിത്രം വൈറല്‍

Web Desk
|
11 April 2021 3:24 PM IST

ദോഷമായിട്ടൊന്നും തന്നെ എന്റെ താതൻ ചെയ്കയില്ല, എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നേഹിക്കുന്നു- ഉണ്ണിമായ കുറിച്ചു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ജോജി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രത്തില്‍ ബാബുരാജ്, ജോജി ജോണ്‍ തുടങ്ങി വളരെ കുറച്ച് താരങ്ങള്‍ മാത്രമാണുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പനച്ചേല്‍ കുട്ടപ്പനെ അവതരിപ്പിച്ച സണ്ണിയും ബിന്‍സിയായെത്തിയ ഉണ്ണിമായ പ്രസാദും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്.

പനച്ചേല്‍ കുട്ടപ്പന്‍റെ രണ്ടാമത്തെ മകനായ ജെയ്സണിന്‍റെ ഭാര്യയായ ബിന്‍സിയായാണ് ഉണ്ണിമായ പ്രസാദ് വേഷമിട്ടത്. കുട്ടപ്പന്‍ മരിച്ചുകിടക്കുമ്പോള്‍ ബിന്‍സി ശവശരീരത്തിന് മുന്നിലിരിക്കുന്ന ഒരു സീന്‍ സിനിമയിലുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം ശവപ്പെട്ടിയില്‍ കിടക്കുന്ന സണ്ണിയും ഉണ്ണിമായയും എടുത്ത സെല്‍ഫിയാണ് എന്ന രീതിയില്‍ വൈറലായിരിക്കുന്നത്.

പാനയിലെ വരികളാണ് അടിക്കുറിപ്പായി ഉണ്ണിമായ കുറിച്ചിരിക്കുന്നത്. ദോഷമായിട്ടൊന്നും തന്നെ എന്റെ താതൻ ചെയ്കയില്ല, എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നേഹിക്കുന്നു- ഉണ്ണിമായ കുറിച്ചു. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ചുമ്മാ കിടത്തി അങ്ങ് അപമാനിക്കുവാന്നേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്‍റ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts