< Back
Entertainment

Entertainment
മോദിയുടെ ലോക്ക് ഡൗൺ പ്രഖ്യാപനം, വേഗം ഇറങ്ങാൻ നോക്കെന്ന് സംയുക്ത മേനോൻ; ഉദ്വേഗം നിറച്ച് വുൾഫ് ട്രയിലർ
|11 April 2021 7:00 PM IST
ഷാജി അസീസ് ആണ് വുൾഫ് ഒരുക്കുന്നത്
അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വുൾഫിന്റെ ട്രയിലർ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുമ്പോട്ടു പോകുന്ന കഥയാണ് ചിത്രത്തിലേത് എന്നാണ് ട്രയിലറിൽ നിന്ന് വ്യക്തമാകുന്നത്.
ഷാജി അസീസ് ആണ് വുൾഫ് ഒരുക്കുന്നത്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് നിർമാതാവ്. ജിആർ ഇന്ദുഗോപനാണ് രചന. ഷാജിയുടെ മൂന്നാമത്തെ ചിത്രമാണിത്.
നേരത്തെ ചിത്രത്തിലെ 'കണ്ണും കണ്ണും നോക്കി നോക്കി എന്നുമെന്റെ കൂടെ നീ വരില്ലേ' എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.