< Back
Entertainment
തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിൻറെ 27 വർഷങ്ങള്‍
Entertainment

തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിൻറെ 27 വർഷങ്ങള്‍

Web Desk
|
11 Nov 2022 7:45 PM IST

തിയേറ്ററുകളിൽ 200 ദിവസം തികച്ച ചിത്രം അക്കാലത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നാണ് 1995ൽ ഷാജി കൈലാസിൻറെ സംവിധാനത്തിൽ മമ്മുട്ടി നായകനായ ദി കിംഗ്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൻറെ തിരക്കഥ എഴുതിയത് രഞ്ജീ പണിക്കരായിരുന്നു. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിൻറെ പോരാട്ടങ്ങള്‍ക്കിന്ന് 27 വയസ് തികയുന്നതിൻറെ ആഘോഷങ്ങളിലാണ് ഷാജി കൈലാസും മമ്മൂട്ടിയും. കേക്ക് മുറിച്ച് ഇരുവരും സന്തോഷം പങ്കിടുന്ന ചിത്രങ്ങളാണിപ്പോള്‍ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

തിയേറ്ററുകളിൽ 200 ദിവസം തികച്ച ചിത്രം അക്കാലത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. മാക് പ്രൊഡക്ഷൻറെ ബാനറിൽ മാക് അലി നിർമിച്ച ചിത്രത്തിൽ അതിഥിവേഷത്തിൽ സുരേഷ് ഗോപിയും എത്തിയിരുന്നു. മലയാളത്തിൽ ഒരുപിടി സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മാക് അലി പിന്നീട് രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമാ മേഖലയിൽ നിന്നും വിട്ടുപോവുകയായിരുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ്‌ സിനിമകളുടെ നിർമ്മാണത്തിലോ വിതരണത്തിലോ മാക് എന്ന കമ്പനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

മുരളി, വാണിവിശ്വനാഥ്, വിജയ രാഘവൻ, ഗണേഷ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Similar Posts