Entertainment
Aparna Nair

അപര്‍ണ നായര്‍

Entertainment

മരണത്തിനു തൊട്ടുമുന്‍പ് പങ്കുവച്ചത് മകളുടെ ചിത്രം; അപര്‍ണയുടെ വേര്‍പാടില്‍ ഞെട്ടി പ്രേക്ഷകര്‍

Web Desk
|
1 Sept 2023 11:28 AM IST

രണത്തിനു തൊട്ടുമുന്‍പ് പോലും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു അപര്‍ണ

തിരുവനന്തപുരം: സിനിമ,സീരിയല്‍ നടി അപര്‍ണ നായരുടെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലിലാണ് ഉറ്റവരും പ്രേക്ഷകരും. കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരുവനന്തപുരത്തെ വീട്ടില്‍ അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്തുകൊണ്ട് അപര്‍ണ ഇങ്ങനെ ചെയ്തു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കാരണം മരണത്തിനു തൊട്ടുമുന്‍പ് പോലും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു അപര്‍ണ.

View this post on Instagram

A post shared by aparna nair official (@aparna_nair_actress)

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഏറെയും. ‘‘എന്റെ ഉണ്ണി കളി പെണ്ണ്’’ എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമായിരുന്നു അപർണ അവസാനമായി പങ്കുവച്ചത്. അതും മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ്. ഈ കുഞ്ഞിനെ തനിച്ചാക്കി പോകാന്‍ എങ്ങനെ തോന്നിയെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു. അപര്‍ണയുടെയും ഭര്‍ത്താവിന്‍റെയും റീല്‍സുകളും ഇന്‍സ്റ്റഗ്രാമില്‍ മുന്‍പ് പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവും രണ്ടു പെണ്‍കുഞ്ഞുങ്ങളും അടങ്ങുന്നതാണ് അപര്‍ണയുടെ കുടുംബം. രണ്ടു പെണ്‍കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചുപോകാന്‍ വിധം എന്തു പ്രശ്നങ്ങളാണുണ്ടായതെന്നും ആരാധകര്‍ ചോദിക്കുന്നു. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്തിട്ടുണ്ട്.

View this post on Instagram

A post shared by aparna nair official (@aparna_nair_actress)

2009ലെ മേഘതീർത്ഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കടല്‍ പറഞ്ഞ കഥ ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം.

View this post on Instagram

A post shared by aparna nair official (@aparna_nair_actress)

Similar Posts