< Back
Entertainment
ബ്രേക്കപ്പ് ആയപ്പോ സോറി പറഞ്ഞിരുന്നേല്‍ അവള് തിരിച്ചുവന്നേനെ; 4 ഇയേഴ്സിലെ ആദ്യ പ്രണയ ഗാനം
Entertainment

"ബ്രേക്കപ്പ് ആയപ്പോ സോറി പറഞ്ഞിരുന്നേല്‍ അവള് തിരിച്ചുവന്നേനെ"; 4 ഇയേഴ്സിലെ ആദ്യ പ്രണയ ഗാനം

Web Desk
|
11 Nov 2022 3:10 PM IST

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ നായികാനായകരാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ക്യാമ്പസ് പ്രണയ ചിത്രം 4 ഇയേഴ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാനിലെ താരകേ...', എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയത്. അയ്റാനും ശ്രുതി ശിവദാസും ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്. ആരതി മോഹന്‍റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ ഈണമിടുന്നു. പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂറിന് മുന്നേ ഒരു മില്യണ്‍ കാഴ്ചക്കാരാണ് ഗാനം സ്വന്തമാക്കിയത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്‍റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയുമാണ് ചിത്രം നിർമിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്.

മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഓ : പ്രതീഷ് ശേഖർ.

Similar Posts