< Back
Entertainment

Entertainment
ആദ്യദിനം 4.21 കോടി; നേട്ടവുമായി ''മുഞ്ജ്യ.''
|8 Jun 2024 3:17 PM IST
ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത മുഞ്ജ്യ മറാത്തി നാടോടിക്കഥയെ ആസ്പദമാക്കിയുള്ളതാണ്
ആദ്യദിനം തന്നെ 4.21 കോടി നേട്ടവുമായി ഹൊറർ-കോമഡി ചിത്രമായ ''മുഞ്ജ്യ.'' ശർവരി, മോന സിംഗ്, അഭയ് വർമ്മ, സത്യരാജ് എന്നിവർ അഭിനയിച്ച ചിത്രത്തിന്റെ നേട്ടം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് നിർമ്മാതാക്കൾ പുറത്തു വിട്ടത്. ''ഞങ്ങളുടെ മുഞ്ജ്യയുടെ അരങ്ങേറ്റം പ്രേക്ഷകർ ഗംഭീരമാക്കി! എല്ലാ സ്‌നേഹത്തിനും നന്ദി. ടിക്കറ്റുകൾ ബുക്ക് ചെയ്ത് അടുത്തുള്ള തീയറ്ററിൽച്ചെന്ന് പടം കാണുക,'' സിനിമയുടെ നിർമ്മാതാക്കളായ മഡോക്ക് ഫിലിംസ് എക്സിൽ കുറിച്ചു.
ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത മുഞ്ജ്യ മറാത്തി നാടോടിക്കഥകളെ ആസ്പദമാക്കിയുള്ളതാണ്. മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആൺകുട്ടികൾ മുഞ്ജ്യ എന്ന് വിളിക്കപ്പെടുന്ന പ്രേതങ്ങളായി മാറുന്ന കഥയാണ് ചിത്രം ചർച്ചചെയ്യുന്നത്. ഇത്തരത്തിലുള്ള മുഞ്ജ്യയുടെ ഉടമയായ കഥാപാത്രത്തെയാണ് അഭയ് വർമ അവതരിപ്പിക്കുന്നത്.