< Back
Entertainment
12 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ, ലിയോ ഇൻഡസ്ട്രി ഹിറ്റ്
Entertainment

12 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ, 'ലിയോ' ഇൻഡസ്ട്രി ഹിറ്റ്

Web Desk
|
31 Oct 2023 6:00 PM IST

ചിത്രത്തിന്റെ ഏറ്റവും പുതിയ കലക്ഷൻ വിവരങ്ങളാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ടിരിക്കുന്നത്.

റെക്കോർഡുകൾക്കുമേൽ റെക്കോർഡുമായി മുന്നേറുകയാണ് ലോകേഷ് കന​കരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ചിത്രത്തിന്റെ ഏറ്റവും പുതിയ കലക്ഷൻ വിവരങ്ങളാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ടിരിക്കുന്നത്. 12 ദിവസങ്ങൾ കൊണ്ട് 540 കോടി രൂപയിലേറെ ആ​ഗോളതലത്തിൽ ലിയോ സ്വന്തമാക്കിയെന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സിൽ പങ്കുവെച്ചത്. ലിയോ ഇൻഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാ​ഗും നിർമാതാക്കൾ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ആഗോളതലത്തിലുള്ള കലക്ഷനെ അത് യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കലക്ഷൻ ലിയോ സ്വന്തമാക്കി എന്ന വിവരം സെവൻ സ്ക്രീൻ സ്റ്റുഡിയോ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കേരളത്തിലും ലിയോയുടെ കലക്ഷൻ 50 കോടി രൂപ പിന്നിട്ടുകഴിഞ്ഞു. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കലക്ഷൻ സ്വന്തമാക്കിയിരുന്നു.

ആ​ഗോളതലത്തിൽ അഞ്ചുദിവസംകൊണ്ടാണ് ലിയോ 400 കോടി ക്ലബിൽ എത്തിയത്. ലിയൊനാർഡോ ഡി കാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ളവർ മൂണിനെയും മറികടന്നായിരുന്നു ഈ നേട്ടം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ കോടികളുടെ ഡിജിറ്റൽ റേറ്റ്സും മറ്റും ചിത്രം സ്വന്തമാക്കിയിരുന്നു.

Similar Posts