Entertainment
class of 80s reunion

എണ്‍പതുകളിലെ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍

Entertainment

എണ്‍പതുകളിലെ താരങ്ങള്‍ ഇത്തവണ ഒത്തുചേരില്ല; കാരണം വ്യക്തമാക്കി ശോഭന

Web Desk
|
15 Jan 2024 10:30 AM IST

ക്ലാസ് ഓഫ് എയ്റ്റീസിന്‍റെ കൂടിച്ചേരലുകളെ അവരുടെ സിനിമകളെപ്പോലെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്

ചെന്നൈ: എണ്‍പതുകളിലെ സിനിമകള്‍ കാണുന്ന പോലെയാണ് അന്നത്തെ കാലഘട്ടത്തിലെ താരങ്ങളുടെ ഒത്തുചേരലും. ക്ലാസ് ഓഫ് എയ്റ്റീസിന്‍റെ കൂടിച്ചേരലുകളെ അവരുടെ സിനിമകളെപ്പോലെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താരസംഗമത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇത്തവണ എണ്‍പതുകളിലെ താരങ്ങളുടെ ഒത്തുചേരല്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നടി ശോഭന.

ചെന്നൈയിലെ മഴക്കെടുതി കണക്കിലെടുത്താല്‍ ക്ലാസ് ഓഫ് എയ്റ്റീസിന്‍റെ ഒത്തുചേരല്‍ വേണ്ടെന്നു വച്ചത്. ഒത്തുകൂടല്‍ ക്യാന്‍സല്‍ ചെയ്‌തെങ്കിലും തനിക്ക് ഷോപ്പിങ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ലെന്ന് കുറിച്ചാണ് ശോഭന പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന ഒരു കൂട്ടം നായികമാരും നായകന്മാരും അടക്കമുള്ള പ്രതിഭകളുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ്.2009ൽ സുഹാസിനിയും ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും നേരത്തെ തീരുമാനിച്ച പ്രകാരം ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എല്ലാവരും എത്താറുള്ളത്. ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും എണ്‍പതുകളിലെ താരങ്ങളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് സൗഹൃദം പുതുക്കുന്നത്.

രജനീകാന്ത്,മോഹന്‍ലാല്‍,സുഹാസിനി മണിരത്നം, റഹ്മാൻ, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ ശോഭന, ഭാനു ചന്ദർ,ശരത് കുമാര്‍,അംബിക,സുമലത, വെങ്കിടേഷ്,രമ്യ കൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇങ്ങനെ ഒത്തുകൂടാറുണ്ട്.

View this post on Instagram

A post shared by Shobana Chandrakumar (@shobana_danseuse)

Related Tags :
Similar Posts