< Back
Entertainment
83 ടീസറെത്തി ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം ക്രിസ്തുമസിന് വെള്ളിത്തിരയിൽ ആഘോഷമാകും
Entertainment

'83 ടീസറെത്തി ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം ക്രിസ്തുമസിന് വെള്ളിത്തിരയിൽ ആഘോഷമാകും

Web Desk
|
26 Nov 2021 3:00 PM IST

1983 എന്ന വർഷം ഒരു ശരാശരി ഇന്ത്യൻ ക്രിക്കറ്റ് ആരാധകന് മറക്കാനാകാത്ത ഒരു നമ്പരാണ്. അതെ, ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോക കീരീടം ഉയർത്തിയ വർഷം

1983 എന്ന വർഷം ഒരു ശരാശരി ഇന്ത്യൻ ക്രിക്കറ്റ് ആരാധകന് മറക്കാനാകാത്ത ഒരു നമ്പരാണ്. അതെ, ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോക കീരീടം ഉയർത്തിയ വർഷം. ലോക ചാമ്പ്യൻ പട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച നായകൻ കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന 83 എന്ന ചിത്രത്തിന്റെ ടീസർ റിലീസായിരിക്കുകയാണ്. ക്രിസ്തുമസിന് ചിത്രം തീയേറ്ററിലെത്തും. റൺവീർ സിങ്ങാണ് ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്നത്.

സിനിമയുടെ ട്രെയിലർ നവംബർ 30ന് റിലീസാകും. ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ പരാമർശിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഏറ്റവും വലിയ കഥ. ഏറ്റവും വലിയ നേട്ടം എന്ന് കുറിച്ചാണ് രൺവീർ ടീസർ പങ്കുവച്ചിരിക്കുന്നത്. നവംബർ 30ന് സിനിമയുടെ ട്രെയിലർ എത്തുമെന്നും താരം അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, താഹിർ രാജ് ഭാസിൻ, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു. 1983ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയമാണ് 83ൽ പറയുന്നത്. കപിൽദേവിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ഇന്ത്യയുടെ വിജയം.

Similar Posts